റഷ്യൻ പ്രധാനമന്ത്രിയ്ക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. റഷ്യയുടെ പുതിയ ഭരണകൂടത്തിലെ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിനാണ് തനിക്ക് കോവിഡ്-19 സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയത്. റഷ്യൻ പ്രസിഡണ്ട് വ്ലാദിമർ പുട്ടിനുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ആണ് ഇദ്ദേഹം ഇക്കാര്യം പുറത്തു വിട്ടത്.
രോഗബാധയെത്തുടർന്ന് ഉപപ്രധാനമന്ത്രിയായ ആന്ദ്രേ ബെലോസോവിനാണ് താൽക്കാലിക ചുമതല.മിഷുസ്തിന്റെ അഭിപ്രായപ്രകാരം പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് ബെലോസോവിനെ ആക്ടിങ് പ്രസിഡന്റ് ആയി നിയമിച്ചത്.ഒരു ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച റഷ്യയിൽ ഇതുവരെ 1,073 പേർ മരണമടഞ്ഞിട്ടുണ്ട്.











Discussion about this post