മലപ്പുറം: ചങ്ങരംകുളത്ത് പെണ്‍കുട്ടിയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പോക്സോ കേസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജുനൈദാണ് അറസ്റ്റിലായത്. പ്രതിയുടെ നിരന്തര ഉപദ്രവവും ഭീഷണിയും സഹിക്കാനാവാതെ ഇരയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് നടപടി.
ജുനൈദിനെതിരെ പെണ്‍കുട്ടി ഒരു വർഷം മുന്‍പ് നല്കിയ പോക്സോ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടിയെയും കുടുംബാഗങ്ങളെയും ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ വിവാഹാലോചനകള്‍ മുടക്കുന്നത് ഉള്‍പ്പടെ ഉപദ്രവങ്ങള്‍ പതിവായതിനാല്‍ പെണ്‍കുട്ടി കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന് ശേഷവും ഭീഷണികള്‍ തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി കേസുമായി മുമ്പോട്ട് പോയത്.
Discussion about this post