മഹാരാഷ്ട്രയിലെ പാൽഘറിൽ, സന്യാസിമാരെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് തേടി സുപ്രീംകോടതി. കേസിലെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച് റിപ്പോർട്ടുകളാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ലോക്ഡൗൺ കാലഘട്ടത്ത്, ഇത്രയധികം ജനങ്ങളുള്ള ആൾക്കൂട്ടം എങ്ങനെ വന്നുവെന്ന് സംശയമുന്നയിച്ച് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. കേസിലെ സമഗ്രമായ അന്വേഷണം നടത്താൻ വേണ്ടി കേന്ദ്രഏജൻസിയെ ഏൽപ്പിക്കാനും ഹർജിയിൽ അഭ്യർത്ഥിച്ചിരുന്നു. ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി മഹാരാഷ്ട്ര സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്
Discussion about this post