ആളും ആരവവും ഇല്ലാതെ, ഇലഞ്ഞിത്തറ മേളത്തിന്റെ പ്രൗഢിയുമില്ലാതെ ഇന്ന് തൃശ്ശൂർ പൂരം.കോവിഡ്-19 ലോക്ഡൗൺ പ്രമാണിച്ച് ചടങ്ങുകൾ മാത്രമാക്കി പൂരം ഒതുക്കും.
ഒരാനപ്പുറത്ത് ചടങ്ങുകൾ നടത്താൻ ദേവസ്വം അനുവാദം ചോദിച്ചിരുന്നുവെങ്കിലും ജില്ലാ കലക്ടർ അനുവദിച്ചില്ല.ഇതുവരെയുള്ള ചരിത്രത്തിൽ പൂരം മുടങ്ങിയപ്പോഴെല്ലാം ഒരാനപ്പുറത്ത് ചടങ്ങുകൾ നടന്നിരുന്നു.എന്നാൽ, ജനങ്ങൾ കൂടുമെന്ന കാരണം പറഞ്ഞ് ഇത്തവണ കളക്ടർ അനുമതി നിഷേധിക്കുകയായിരുന്നു.പൂരത്തിനിടയിൽ വടക്കുന്നാഥനിലേയ്ക്ക് എഴുന്നള്ളുന്ന എട്ട് ഘടക ക്ഷേത്രങ്ങളും ലോക്ഡൗൺ മൂലം അടഞ്ഞുകിടക്കുകയാണ്.
Discussion about this post