ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഷ്തൂണ്‍ തഹഫുസ് മൂവ്മെന്‍റ് (പി.ടി.എം) നേതാവ് ആരിഫ് വസീര്‍ വെടിയേറ്റ് മരിച്ചു. ഖൈബര്‍ -പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ തെക്കന്‍ വസീറിസ്ഥാൻ ജില്ലയിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രിയില്‍ വാനയിലെ വീടിന് സമീപത്ത് വെച്ച് അജ്ഞാതരായ തോക്കുധാരികളാണ് ആരിഫിന് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ ഉടന്‍ തന്നെ വസീറിനെ സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇസ്ലമാബാദിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ജയിലിലായിരുന്ന വസീര്‍ കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
2017-ല്‍ വസീറിന്‍റെ കുടുംബത്തിലെ ഏഴംഗങ്ങള്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post