ഡൽഹി: ഉന്നത സി ആർ പി എഫ് ഉദ്യോഗസ്ഥന്റെ സ്റ്റാഫ് അംഗത്തിന് കൊവിഡ് ബാധ സ്ഥിരികരിച്ചതിനെ തുടർന്ന് ഡൽഹിയിലെ സി ആർ പി എഫ് ആസ്ഥാനം അടച്ചു. ശുചീകരണത്തിനും അണുനശീകരണത്തിനും ശേഷമേ ഇനി ഓഫീസ് തുറക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ആർക്കും കെട്ടിടത്തിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. കൊവിഡ് ബാധ സ്ഥിരീകരിച്ച ഉദ്യോഗസ്ഥനുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി ക്വാറന്റീൻ ചെയ്യാനുള്ള നടപടികൾ ആരോഗ്യ വകുപ്പും സി ആർ പി എഫും ആരംഭിച്ചിട്ടുണ്ട്.
സ്പെഷ്യൽ ഡയറക്ടർ ജനറൽ പദവിയിലുള്ള ഉദ്യോഗസ്ഥന്റെ പഴ്സണൽ സ്റ്റാഫിനാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ രാജ്യത്ത് ആകെ 136 സി ആർ പി എഫ് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് ബാധ പോസിറ്റീവ് ആയിരിക്കുന്നത്. 22 പേരുടെ പരിശോധനാ ഫലം കൂടി ഇനി പുറത്തു വരാനുണ്ട്.
Discussion about this post