തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകൾ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാൾ രോഗമുക്തനായി. കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിക്കാണ് ഇന്ന് രോഗം ഭേദമായത്.സംസ്ഥാനത്ത് നിലവിൽ 95 പേരാണ് ചികിത്സയിലുള്ളത്. 401 പേർക്ക് രോഗം ഭേദമായി.
സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 21,720 ആണ്. ഇതിൽ 21,332 പേർ വീടുകളിലും 388 പേർ ആശുപത്രികളിലുമാണ് ഉള്ളത്. ഇന്ന് 63 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതുവരെ 32,271 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 31,611 ഫലങ്ങൾ നെഗറ്റീവാണ്.
ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാന തൊഴിലാളികൾ, സാമൂഹിക ഇടപെടലുകൾ കൂടുതലുള്ളവർ എന്നിവരിൽ നിന്ന് ശേഖരിച്ച 2391 സാമ്പിളുകളിൽ 1683 എണ്ണം നെഗറ്റീവാണ്.
Discussion about this post