ധാക്ക: ബംഗ്ലാദേശില്‍ അടുത്തിടെ രണ്ടു ബ്ലോഗര്‍മാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളടക്കം മൂന്നു തീവ്രവാദികളെ അറസ്റ്റു ചെയ്തു. നിരോധിത തീവ്രവാദ സംഘടനയായ അല്‍ ഖ്വയിദയുമായി ബന്ധമുള്ള സംഘടനയായ അനസരുള്ള ബംഗ്ലയിലെ അംഗങ്ങളായ തൗഹിദുല്‍ ഇസ്ലാം, സദേക് അലി, അമിനുല്‍ മോലിക് എന്നിവരെയാണ് ധന്‍മോണ്ടി മേഖലയില്‍ നിന്ന് അറസ്റ്റു ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
ബ്ലോഗര്‍മാരായ അവിജിത് റോയ്, അനന്ത ബിജോയ് ദാസ് എന്നിവരുടെ കൊലപാതകത്തില്‍ മുഖ്യപങ്ക് വഹിച്ചത് തൗഹിദുല്‍ ഇസ്ലാമാണ്. മൂവരേയും ചോദ്യം ചെയ്തു വരികയാണ്.
ഫെബ്രുവരിയിലുണ്ടായ ആക്രമണത്തിലാണ് ബംഗ്ലാദേശ് വംശജനായ യു.എസ് പൗരന് അവിജിത് റോയ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ച അക്രമികള്‍ അദ്ദേഹത്തെ വെട്ടിവീഴ്ത്തുകയായിരുന്നു. അന്നത്തെ ആക്രമണത്തില്‍ നിന്ന് ഭാര്യ കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. നിലോയ് ചാറ്റര്‍ജി നീല്‍, വാഷിഖര് റഹ്മാന് എന്നീ ബ്ലോഗര്‍മാരും ഈ വര്‍ഷം കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയില്‍ ബംഗ്ലാദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അന്‍സരുള്ള ബംഗ്ലാ ടീം. ബ്ലോഗര്‍മാരുടെ കൊലപാതകത്തെ തുടര്‍ന്ന് ഈ സംഘടനയെ മേയില്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
Discussion about this post