ലോക്ഡൗൺ ലംഘിച്ച് 70 ലധികം പേരെ ഒരുമിച്ചിരുത്തി സിപിഎം നേതാക്കളടക്കം പങ്കെടുത്ത് കണ്ണൂരിൽ യോഗം.കേരളം വിട്ടു തിരിച്ചു പോകുന്ന അന്യസംസ്ഥാന തൊഴിലാളികളെ യാത്രയയ്ക്കാനായിരുന്നു പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ യോഗം. പഞ്ചായത്ത് പ്രസിഡണ്ട്, സിപിഎം പ്രാദേശിക നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലെ വീഡിയോ ദൃശ്യങ്ങൾ പുറത്തായി.
മുഖ്യമന്ത്രിയുടെ സമ്മർദ്ദം ഒന്നുകൊണ്ടുമാത്രമാണ് ട്രെയിൻ അനുവദിച്ചതെന്ന് യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ലക്ഷ്മി പറയുന്നുണ്ട്.അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് കേരള മുഖ്യമന്ത്രിയുടെ പേര് പറയിക്കാൻ പ്രസിഡണ്ട് നടത്തുന്ന ശ്രമങ്ങളും വീഡിയോയിൽ കാണിക്കുന്നു.ചട്ടങ്ങൾ ലംഘിച്ച് ശാരീരിക അകലം പാലിക്കാതെ നടത്തിയ യോഗത്തിനെതിരേ പരാതി നൽകുമെന്ന് കോൺഗ്രസും ബിജെപിയും വ്യക്തമാക്കി.












