ബിഹാര്‍: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബീഹാറിന് 1.25 ലക്ഷം കോടി രൂപയുടെ പ്രത്യേക കേന്ദ്ര സഹായം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.നിലവിലുള്ള പദ്ധതികള്‍ക്കായി 40,000 കോടിയുടെ സഹായം പ്രഖ്യാപിച്ചത് കൂടാതെയാണ് പുതിയ സഹായം. ബിഹാര്‍ ജനതയുടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ബിഹാറിനെ വികസനത്തിലേക്ക് കൊണ്ടുവരികയും ചെയ്യുകയാണ് ലക്ഷ്യം. അനുവദിച്ച പാക്കേജ് മുഴുവനായി പ്രാബല്യത്തില്‍ വരുത്തുമെന്നും മോദി പറഞ്ഞു. ബിഹാറിലെ അറയില്‍ ദേശീയപാതകളുടെ ശിലാ സ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മോദി.
ബിഹാറിന്റെ പുരോഗതിയും മുന്നേറ്റവും ഉറപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടെന്ന് താന്‍ ഉറപ്പുവരുത്തുമെന്നും മോദി പറഞ്ഞു.
ബിഹാറിന്റെ വിധി മാറ്റിയെഴുതാനുള്ള സമയമാണ് വന്നിരിക്കുന്നത്. യു.പി.എ സര്‍ക്കാര്‍ 12,000 കോടി രൂപ പ്രഖ്യാപിച്ച സ്ഥലത്ത് ഞാന്‍ 1.25 ലക്ഷം കോടിയുടെ പാക്കേജ് ഞാന്‍ പ്രഖ്യാപിക്കുകയാണ്. നേരത്തെ അനുവദിച്ച 40,657 കോടി കൂടാതെയാണിത്. വികസനം ഉണ്ടായാല്‍ മാത്രമെ ബിഹാറിലെ ദാരിദ്ര്യം തുടച്ച് നീക്കാനാവൂ. അതിനു വേണ്ടി, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കണം മോദി പറഞ്ഞു.
സാന്പത്തിക സ്ഥിതിയില്‍ പിന്നാക്കം നില്ക്കുന്ന സംസ്ഥാനമല്ല ബിഹാറെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്തിനാണ് കേന്ദ്രത്തോട് ഏപ്പോഴും സാന്പത്തിക പാക്കേജ് ആവശ്യപ്പെടുന്നതെന്ന് മോദി ചോദിച്ചു. പക്ഷേ, ബിഹാര്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സംസ്ഥാനമല്ലെന്ന് പറയുന്നവര്‍ മറ്റുവരുടെ മുമ്പില്‍ കൈ നീട്ടുന്നത് എന്തിനാണെന്നും മോദി ചോദിച്ചു.
Discussion about this post