ഡല്‍ഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ലാലു പ്രസാദ് യാദവിന് സുപ്രീം കോടതി നോട്ടീസ്. ലാലുവിനെതിരായ ഗൂഢാലോചനക്കേസ് ഒഴിവാക്കിയ ഝാര്‍ഖണ്ഡ് ഹൈക്കോടതി വിധിക്കെതിരേ സി.ബി.ഐ. സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി.
ഒരിക്കല്‍ ഗൂഢാലോചനക്കേസില്‍ ശിക്ഷിക്കപ്പെട്ട നിലയ്ക്ക് അതേ കുറ്റത്തിനു ഇനിയും വിചാരണ പാടില്ലെന്ന വാദം അംഗീകരിച്ചാണ് ലാലുവിനെതിരായ ഗൂഢാലോചനക്കുറ്റം ഝാര്‍ഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയത്. രണ്ടും വ്യത്യസ്ത കേസുകളാണെന്നു വ്യക്തമാക്കിയാണു സി.ബി.ഐ. സുപ്രീം കോടതിയെ സമീപിച്ചത്.
കാലിത്തീറ്റ-മരുന്ന് ഇടപാടുകളിലായി 20 വര്‍ഷത്തിനിടെ ഖജനാവിന് 900 കോടി രൂപ നഷ്ടമുണ്ടാക്കിയതിന് നിരവധി കേസുകളാണു ലാലു പ്രസാദ് യാദവിനെതിരേയുള്ളത്. ഇതിലൊന്നില്‍ അഞ്ചു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടതോടെ 2013 നവംബറില്‍ ലാലുവിനു ലോക്സഭാംഗത്വം നഷ്ടമായിരുന്നു. സുപ്രീം കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ കഴിഞ്ഞില്ല.
Discussion about this post