കേരളത്തിൽ നിന്ന് ബീഹാറിലേക്ക് അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പുറപ്പെടാനിരുന്ന നാല് ട്രെയിനുകൾ റദ്ദാക്കി.കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്,തിരൂർ എന്നീ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടാനിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്.ബീഹാർ സർക്കാറിന്റെ യാത്രാനുമതി ലഭിക്കാതിരുന്നതിനെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കിയത്.
ട്രെയിനുകൾ ഇന്ന് സർവീസ് നടത്തില്ലെന്നും, വരും ദിവസങ്ങളിലായി അടുത്ത സർവീസ് നടത്തുമെന്നും അന്യസംസ്ഥാന തൊഴിലാളികളെ അറിയിച്ചു കഴിഞ്ഞു.നാല് സ്റ്റേഷനുകളിൽ നിന്നായി ഏതാണ്ട് നാലായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് ഇന്ന് നാട്ടിലേക്ക് പോകാനിരുന്നത്.
Discussion about this post