ന്യൂഡൽഹി : ഈ വർഷത്തെ നീറ്റ് പരീക്ഷ ജൂലൈ 26-ന് നടത്തുമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി രമേശ് പൊഖ്റിയാൽ അറിയിച്ചു.മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ മെഡിക്കൽ പരീക്ഷയാണ് നീറ്റ്.ജൂലായിൽ പല തിയതികളിലായി രാജ്യത്തെ വിവിധ ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിൻ എൻട്രൻസ് എക്സാമിനേഷനും നടക്കും.18, 20, 21, 22, 23 എന്നീ തീയതികളിലായിരിക്കും പരീക്ഷ നടക്കുക.
എന്നാൽ, ഐഐടി-ജെഇഇ ഉന്നതതല പ്രവേശ പരീക്ഷ ഓഗസ്റ്റിലായിരിക്കും നടക്കുക.ഇതിന്റെ പരീക്ഷാ തിയതി ഇനിയും തീരുമാനിച്ചിട്ടില്ല.സിബിഎസ്ഇ, 10, 12 ക്ലാസ് പരീക്ഷകളും നടത്തുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് പരീക്ഷകളെല്ലാം മാറ്റി വെയ്ക്കുകയായിരുന്നു.ആ പരീക്ഷകളുടെ തിയതിയാണ് കേന്ദ്രസർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.
Discussion about this post