രാഹുൽഗാന്ധി ജമ്മു കാശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കാണുന്നില്ലേയെന്ന ചോദ്യവുമായി ബിജെപി ഔദ്യോഗിക വക്താവ് സംഭിത് പത്ര.പുലിറ്റ്സർ സമ്മാനം ലഭിച്ച ഫോട്ടോഗ്രാഫറായ ദാർ യാസിനെ രാഹുൽ ഗാന്ധി അഭിനന്ദിച്ചതിനെതിരെയായിരുന്നു ബിജെപിയുടെ രൂക്ഷ വിമർശനം.
യാസീന്റെ ചിത്രങ്ങൾ മിക്കതും സൈനികരെ ആക്രമിക്കുന്ന തീവ്രവാദികളുടേതാണ്.ഈ ചിത്രങ്ങളെല്ലാം നിരത്തിയായിരുന്നു ബിജെപി ഔദ്യോഗിക വക്താവ് സംഭിത് പത്രയുടെ മുനയുള്ള ചോദ്യങ്ങൾ.”രാഹുൽഗാന്ധി കശ്‍മീരിനെ തർക്കബാധിത പ്രദേശമായി കാണുന്നവരെ പ്രശംസിക്കുന്നു. ഇന്ത്യ കയ്യടക്കിയ കാശ്മീർ എന്ന തലക്കെട്ടിൽ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നവരെയാണ് രാഹുൽ അഭിനന്ദിക്കുന്നത്.എന്താ കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലേ? പറയണം ദേശ വിരുദ്ധനായ രാഹുൽഗാന്ധി.. !” എന്നാണ് സംഭിത് പത്ര ഹാഷ്ടാഗോടെ ട്വിറ്ററിൽ കുറിച്ചത്
Discussion about this post