മലപ്പുറം: മലപ്പുറം നഗരത്തില്‍ ഇനിയാരും വിശന്നു വലഞ്ഞു നടക്കേണ്ടിവരില്ല. നഗരത്തില്‍ പണമില്ലാത്തതിന്റെ പേരില്‍ ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നവര്‍ക്ക് വയറുനിറയെ ഭക്ഷണം വിളമ്പാന്‍ തയ്യാറെടുക്കുകയാണ് മലപ്പുറം നഗരം. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറന്റും നഗരസഭയും കൈകോര്ത്തൊരുങ്ങുന്ന ‘ഭക്ഷണം ചുമരിലുണ്ട്’ എന്ന പുതിയ പദ്ധതി ഇതിനോടകം നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. മന്ത്രി കെ.എം മുനീറാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പദ്ധതിയുടെ ഭാഗമായി നഗരത്തിലെ എല്ലാ ഹോട്ടലുകള്‍ക്ക് മുന്നിലും സൗജന്യ ഭക്ഷണത്തിനുള്ള ടോക്കണുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. പ്രഭാത ഭക്ഷണത്തിന് റോസ് നിറമുള്ള ടോക്കണും ഉച്ച ഭക്ഷണത്തിനായി പച്ച നിറമുള്ള ടോക്കണുകളുമാണ് ഹോട്ടലുകള്‍ക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്നത്. ടോക്കണുമായി ഹോട്ടലില്‍ പ്രവേശിക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം ലഭിക്കും. പ്രദേശത്തെ നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് പദ്ധതിയുടെ പ്രവര്‍ത്തനം.
ആര്‍ക്കും പദ്ധതിയുടെ ഭാഗമാകാം. പദ്ധതിയില്‍ സഹായം നല്കാന് ആഗ്രഹിക്കുന്നവര്‍ക്ക് അതാത് ഹോട്ടലുകളില്‍ പണമടച്ച് ടോക്കണുകള്വാങ്ങി ഹോട്ടലിന് പുറത്ത് ചുമരില്‍ തൂക്കാം. പദ്ധതിയുടെ ഭാഗമായി കുറഞ്ഞ നിരക്കിലാണ് ഹോട്ടലുകള്‍ ഭക്ഷണം വിളമ്പുന്നത്.
Discussion about this post