ജമ്മുകശ്മീരിലെ ശ്രീനഗറിൽ, സൈന്യവും ഭീകരരുമായുള്ള രൂക്ഷമായ ഏറ്റുമുട്ടൽ .ശ്രീനഗറിലെ അവന്തിപുരയിൽ സൈന്യം വളഞ്ഞിരിക്കുന്നത് കൊടും ഭീകരനായ റിയാസ് നായ്ക്കുവിനെയാണ്.തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ പ്രധാന കമാൻഡർമാരിൽ ഒരാളാണ് ഇയാൾ. റിയാസിന്റെ തലയ്ക്ക് സർക്കാർ 12 ലക്ഷം വില പ്രഖ്യാപിച്ചിട്ടുണ്ട്.തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടനുസരിച്ചാണ് രാഷ്ട്രീയ റൈഫിൾസ് 50 RR വിഭാഗം സ്ഥലത്തേയ്ക്ക് കുതിച്ചത്.സൈന്യത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഭീകരർ അക്രമണമാരംഭിക്കുകയായിരുന്നു.
ഭീകര സാന്നിധ്യം മണത്തറിഞ്ഞ സൈന്യവും തീവ്രവാദികളും തമ്മിൽ രണ്ടു ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.നേരത്തെ, അവന്തിപുരയിലെ തന്നെ ഷർസാലി മേഖലയിൽ ഒരു തീവ്രവാദിയെ സൈന്യം വധിച്ചിരുന്നു.
Discussion about this post