ലക്നൗ : ഹന്ദ്‌വാരയിൽ വീരമൃത്യു വരിച്ച കോൺസ്റ്റബിൾ അശ്വിനി യാദവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ ദനസഹായവും സർക്കാർ ജോലിയും വാഗ്ദാനം ചെയ്ത് യോഗി ആദിത്യനാഥിന്റെ സർക്കാർ.മരണ ശേഷം അശ്വിനി യാദവിന്റെ ജന്മദേശത്തെ ഒരു റോഡിന് ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിലെ എൻകൗണ്ടറിൽ മരണമടഞ്ഞ കേണൽ അശുതോഷ് ശർമയുടെ കുടുംബത്തിനും യോഗി സമാനമായ വാഗ്ദാനം നൽകിയിട്ടുണ്ട്.40 ലക്ഷം രൂപ മരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യക്കും 10 ലക്ഷം രൂപ അമ്മയ്ക്കുമായിരിക്കും നൽകുകയെന്ന് അഡിഷണൽ ചീഫ് സെക്രട്ടറിയായ അവനിഷ് അവസ്തി അറിയിച്ചു.
ജമ്മുകാശ്മീരിലെ ഹന്ദ്‌വാരയിൽ മരണപ്പെട്ട സൈനികർക്ക് യോഗി ആദിത്യനാഥ് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.ഹന്ദ്വാരയിൽ വീരമൃത്യു വരിച്ച കോൺസ്റ്റബിൾ അശ്വിനി കുമാർ യാദവിന്റെയും കോൺസ്റ്റബിൾ സി ചന്ദ്രശേഖരന്റെയും കോൺസ്റ്റബിൾ സന്തോഷ് കുമാർ മിശ്രയുടെയും ആത്മധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Discussion about this post