കല്പറ്റ: ഇന്ത്യ എയുമായുള്ള ചതുര്‍ദിന പോരാട്ടത്തില്‍ കരുതലോടെ ദക്ഷിണാഫ്രിക്കന്‍ യുവനിര. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 88 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുത്തിട്ടുണ്ട്. ഹെന്‍ഡ്രിക്സ് (50), വന്‍ സെയ്ല് (28) ബ്രയ്ന്(38),റമേല(112) എന്നിവരാണ് പുറത്തായത്. ബാവുമ 55 റണ്‍സോടെ പുറത്താവാതെ നില്ക്കുന്നു. രണ്ട് വിക്കറ്റ് എടുത്ത അക്ലര്‍ പട്ടേല്‍ ബൗളിംഗില്‍ തിളങ്ങി.
കൃഷ്ണഗിരി സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇന്ത്യ എ ടീം കോച്ചുമായ രാഹുല്‍ ദ്രാവിഡ് രാവിലെ നിര്‍വഹിച്ചു
Discussion about this post