ജനകീയ കൂട്ടായ്മയിലൂടെ പിറന്ന ഒരു ചിത്രത്തിന്റെ എല്ലാ നന്മകളും ആവാഹിച്ചാണ് ഷിജു ബാലഗോപാലിന്റെ പുതിയ ചിത്രം ഇളംവെയിലും നാമ്പിട്ടത്..മലയാളത്തിന് ഇങ്ങനെയും ഒരു സിനിമ ലോകം എന്ന് കാണിച്ച് തരുന്നതിനൊപ്പം നന്മയുടെ ദൃശ്യത്തിന് തൈ നടുകയാണ് ഈ യുവ കലാകാരന്
ചിത്രത്തെ കുറിച്ച് പറയും മുന്‍പ് ഷിജു ബാലഗോപാലിനെ പരിചയപ്പെടാം..ജനകീയ കൂട്ടായ്മയിലൂടെ പിറന്ന നന്മകള് പൂക്കുന്ന നാട്ടില്‍
എന്ന ജനകീയ ചിത്രത്തിന്റെ സംവിധായകന്..കയ്യില്‍ പണമില്ലെങ്കിലും കലയുടെ നന്മയുണ്ടെങ്കില് അത് സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാകും എന്ന് പറഞ്ഞു തന്നു നന്മകള് പൂക്കുന്ന കാലമെന്ന ചിത്രം വര്‍ണാഭമായ മലയാള സിനിമ ലോകത്തിന്. ജനകീയ സദസ്സില്‍ ഏറെ അഭിപ്രായം നേടി നന്മകള് പൂക്കുന്ന കാലം. സിനിമ കണ്ടവര്‍ ഷിജു ബാലഗോപാലിന്റെ കണ്ണൂര്‍ ടാക്കിസെന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ഭാഗമായതിന്റെ പരിണിതിയാണ് രണ്ടാമത്തെ ചിത്രമായ ഇളംവെയില്‍.
ചിങ്ങം ഒന്നിന് ചിത്രം ജനകീയ പ്രദര്‍ശനത്തിന്റെ വിത്തിറക്കുമ്പോള്‍ അത് ഷിജുവിന്റെ മാത്രം വിജയമല്ല..കലയെ സ്നേഹിക്കുന്ന നല്ല സിനിമയെ നെഞ്ചേറ്റുന്ന സിനിമ ലോകത്തിന്റെ കൂടി വിജയമാണ്.
മണ്ണില്‍ ഇറങ്ങിയതു കൊണ്ട് ആരും മരിക്കുന്നില്ലെന്ന വാക്കുകള്‍ ഓരോരുത്തരുടെയും മനസ്സില്‍ നടുകയാണ് ഇളംവെയില്‍. മണ്ണിനെ നശിപ്പിക്കുന്നവരാണ് ജീവജാലങ്ങളെ ഇല്ലാതാക്കുന്നതെന്ന് ചിത്രം വിളിച്ച് പറയുന്നു. മണ്ണിനെയും കൃഷിയെയും ഒരുപാട് സ്നേഹിക്കുന്ന രാഹുല്‍ എന്ന ഏഴാം ക്ലാസുകാരനിലൂടെയാണ് ഒന്നരമണിക്കൂര്‍ ചിത്രം പുരോഗമിക്കുന്നത്. മണ്ണിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവത്ക്കരണം ചിത്രത്തിലൂടെ അറിയാതെ സംഭവിക്കുന്നതാണ് ഈ ചിത്രത്തിന്റെ വിജയം. മനുഷ്യര്‍ക്ക് മണ്ണ് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഒരോ കഥാപാത്രങ്ങളും അവരറിയാതെ പറഞ്ഞുവെക്കുമ്പോള്‍ അത് ഒരു ജനകീയ ചിത്രത്തിന്റെ ജനനന്മയായി പരിണമിക്കുന്നു.
ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ: കുമാരന് വയലേരിയാണ്. സര്‍ഗം ചിറ്റാരിപ്പറമ്പ ഫിലിംസിന്റെ ബാനറില്‍ മുകുന്ദന് കൂര്‍മയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും അടക്കം മുഴുവന്‍ പേരും പുതുമുഖങ്ങളാണ് .സ്വന്തം പ്രയത്നത്തിലൂടെ സിനിമയുടെ മുഴുവന്‍ വശങ്ങളും പഠിച്ച് സിനിമ എടുത്തയാളാണ് ഷിജു ബാലഗോപാലന്. സുമിത്ത് രാഘവ്, ദീക്ഷിത്ത് ദിലീപ്, വി.കെ കുഞ്ഞികൃഷ്ണന്, ജയലക്ഷ്മി തുടങ്ങിയ പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പിന്നണി ഗായിക സിതാര പാടിയ ഗാനമുള്പ്പടെ ചിത്രത്തിലെ പാട്ടുകളെല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. മണ്ണിന്റെ മണമുള്ള, നല്ല പാട്ടുകളുടെ ഗൃഹാതുരത്വം നിറഞ്ഞ ചിലതുകള്‍ ഓരോ പാട്ടുകളും ഉണര്‍ത്തുന്നുണ്ട്. ചിത്രത്തിന്റെ എഡിറ്റിംഗും മിക്സിംഗും മറ്റും ഷിജുവിന്റെ വീട്ടില്‍ വച്ച് തന്നെ നിര്‍വ്വഹിച്ചു.
8 ലക്ഷം രൂപയില്‍ ചിത്രം പൂര്‍ത്തിയാക്കി. സിനിമയെ കൂടുതല്‍ ജനകീയമാക്കുക, നാട്ടിന്പുറത്തുനിന്നു ചുരുങ്ങിയ ചെലവില്‍ സിനിമകള്‍ ഉണ്ടാക്കുക, പുതിയ അഭിനയതാക്കളെയും ടെക്നീഷ്യന്മാരെയും കണ്ടെത്തി അവസരം കൊടുക്കുക തുടങ്ങിയവയാണ് കണ്ണൂര്‍ ടാക്കീസിന്റെ ലക്ഷ്യമെങ്കിലും ഇതിനെല്ലാം അപ്പുറത്തൊരു സ്വപ്നമാണ് ഈ കൂട്ടായ്മയെ മുന്നോട്ട് നയിക്കുന്നത്..നന്മയുള്ള നല്ല സിനിമകള്‍ ഉണ്ടാക്കുക…സൗഹൃദങ്ങളുടെ ഇളംവെയിലില്‍ ആ സ്വപ്നം കൂടുതല്‍ കൂടുതല്‍ പച്ചപ്പോടെ വളരുകയാണ്…
ഷിജു ബാലഗോപാലിന്റെ രണ്ടാമത്തെ സിനിമയും പിറക്കുമ്പോള്‍ അത് നലയാള സിനിമയിലെ നവാഗതര്‍ക്കും, നല്ല സിനിമകളെ സ്വപ്നം കാണുന്നവര്‍ക്കും ലഭിക്കുന്ന ഊര്‍ജ്ജം ചെറുതല്ല. ഇത്തരം സിനിമകള്‍ വന്വിജയമാകുന്നതും അത്തരത്തിലുള്ള അടയാളപ്പെടുത്തലോടെയാണ്..
https://www.youtube.com/watch?v=e8csy78TshY
Discussion about this post