ഡൽഹി: കൊറോണ പോരാട്ടത്തിൽ ഇന്ത്യ ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധികളിൽ തളരാതെ മുന്നേറുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധപൂർണിമയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കോവിഡ് പോരാട്ടവും സേവനത്തോടുള്ള ബുദ്ധന്റെ കാഴ്ചപ്പാടും വളരെ മനോഹരമായി അദ്ദേഹം താരതമ്യം ചെയ്തു.
ദയ, കരുണ, സമത, സുഖ:ദുഃഖ ഭേദം ഇല്ലാതിരിക്കുക, അവസ്ഥകളെ അതേ രൂപത്തിൽ തന്നെ സ്വീകരിക്കുകയെന്ന ബുദ്ധന്റെ നാല് പ്രധാന തത്വങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിൽ പകർത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
“റോഡുകളുടെ ശുചിത്വം പാലിക്കുന്നതിൽ, ആശുപത്രിയിൽ ശരിയായ സേവനം ഉറപ്പുവരുത്തുന്നതിൽ, വിശന്നിരിക്കുന്ന ഒരാൾക്ക് ഭോജനം നൽകുന്നതിൽ എന്നിങ്ങനെ സദാസമയവും ഏതെങ്കിലുമൊരു സേവയിൽ മുഴുകിക്കൊണ്ടിരിക്കുന്നവർ എക്കാലത്തും ഭാരതത്തിൽ നിരവധിയുണ്ട്.നമ്മളെല്ലാം ഇന്ന് വളരെ വലിയൊരു അപകടത്തെ മറികടക്കാൻ കൂട്ടമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നമ്മൾക്ക് മുന്നിൽ നിൽക്കുന്നത് ആരോഗ്യ പ്രവർത്തകരാണ്.അവരുടെ സേവനം ശ്രീബുദ്ധന്റെ നിർദ്ദേശങ്ങൾക്ക് സമാനമാണ്.അവരോടൊപ്പമുള്ള നമ്മുടെ കൂട്ടായ പ്രവർത്തനം കൊണ്ട് തന്നെ മഹാമാരിയെ നേരിടുന്നതിൽ ഇന്ത്യ ഇന്ന് ലോകത്തിന് മാതൃകയാണ്” എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post