ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്തുണ്ടായ വിഷവാതക ചോർച്ചയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി വർദ്ധിച്ചു.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ വാതക ചോർച്ചയെ തുടർന്ന് ഇതുവരെ മുന്നൂറ്റി പതിനാറ് പേരെയാണ് വിഷവാതകം ശ്വസിച്ച് ആശുപത്രിയിലാക്കിയിരിക്കുന്നത്.ഇതിലെ 80 പേരുടെ നില ഗുരുതരമാണ്.കേന്ദ്രം വിശാഖ പട്ടണത്തേക്ക് വിദഗ്ദ്ധ സംഘത്തെ അയക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വിഷവാതകമായ സ്റ്റെറീനാണ് എൽജി പോളിമർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിന്നും ചോർന്നത്.അമ്പത് ജീവനക്കാരാണ് അപകടസമയത്ത് കമ്പനിയിലുണ്ടായിരുന്നത്. വാതകം ശ്വസിച്ച പലരും ബോധരഹിതരാവുകയും പലർക്കും പൊള്ളലേൽക്കുകയും ചെയ്തു. പുക നിറഞ്ഞതിനാൽ രക്ഷാപ്രവർത്തകർക്ക് പലയിടത്തും രക്ഷാപ്രവർത്തനം തുടരാൻ സാധിച്ചില്ല.വാതക ചോർച്ച ഇപ്പോൾ നിയന്ത്രണ വിധേയമാണെന്ന് ആന്ധ്രാ ഡിജിപി അറിയിച്ചു.ആന്ധ്രാ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡി സ്ഥലം സന്ദർശിക്കുകയും മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി സഹായ ധനം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post