മുംബൈ: വായ്പാ പലിശ നിരക്ക് 0.15 ശതമാനം കുറച്ച് എസ്ബിഐ. മുതിര്‍ന്ന പൗരന്മാര്ക്കായി ഉയര്‍ന്ന പലിശനിരക്കില്‍ പ്രത്യേക നിക്ഷേപ പദ്ധതിയും അവതരിപ്പിച്ചു. എസ്ബിഐ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
മുതിര്‍ന്ന പൗരന്മാര്ക്കായി റീട്ടെയില്‍ ടേം ഡെപ്പോസിറ്റ് വിഭാഗത്തില്‍ ‘എസ്ബിഐ വി കെയര്‍ ഡെപ്പോസിറ്റ്’ എന്ന പദ്ധതി ബാങ്ക് അവതരിപ്പിച്ചു.
മെയ് 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് നിരക്കിലെ മാറ്റങ്ങള്‍. വായ്പയുടെ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് 7.40 ശതമാനത്തില്‍ നിന്ന് 7.25 ശതമാനമായി കുറഞ്ഞു.
Discussion about this post