ഡൽഹി :രണ്ടായിരത്തിലധികം പ്രവാസികൾക്ക് ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യങ്ങൾ ആറിടങ്ങളിലായി സൈനിക സേനകൾ ഒരുക്കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.കൊറോണ വൈറസ് ലോകത്താകമാനം വ്യാപിച്ചതിനെ തുടർന്ന് ഒട്ടേറെ ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങി വരാൻ സാധിക്കാതെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ, ബഹറിൻ മലേഷ്യ എന്നിവിടങ്ങളിൽ നിന്നും മടങ്ങി വരുന്ന പ്രവാസികളായിരിക്കും സൈനിക സേനകളുടെ ക്വാറന്റൈൻ സൗകര്യം ഉപയോഗപ്പെടുത്തുക.ജോധ്പൂർ, ജയ്സാൽമീർ,ഭോപ്പാൽ എന്നിവിടങ്ങളിലാണ് കരസേന ക്വാറന്റൈൻ സൗകര്യമൊരുക്കിയിരിക്കുന്നത്. നാവികസേന കൊച്ചിയിലും വിശാഖപട്ടണത്തും,വ്യോമസേന ചെന്നൈയിലും ക്വാറന്റൈൻ സൗകര്യമൊരുക്കിയിട്ടുണ്ട്.മടങ്ങി വരുന്നവരെ കൃത്യമായ ക്വാറന്റൈൻ കാലാവധി അവസാനിച്ചതിന് ശേഷമായിരിക്കും വീടുകളിലേക്ക് എത്തിക്കുക.
Discussion about this post