കോവിഡ് കാലത്തെ ഭീതിക്കിടെ മുതലെടുപ്പുമായി ഇറ്റലിയിലെ അധോലോക മാഫിയയുടെ ബ്ലേഡ് സംഘങ്ങൾ.തങ്ങളുടെ പക്കലുള്ള അളവറ്റ ധനത്തിന്റെ ഒരു ഭാഗമിപ്പോൾ മാഫിയകൾ ചെലവിടുന്നത് ഈ കോവിഡ് കാലത്ത് പട്ടിണി കിടക്കുന്ന നാട്ടുകാർക്ക് ഭക്ഷണ സാധനങ്ങളും പണവും എത്തിക്കാനാണ്.എന്നാൽ, ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള ഒരു മാർഗം മാത്രമാണിതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ക്ഷാമ കാലത്ത് പണ്ടും മാഫിയകളിതു പോലെ ഭക്ഷണപൊതികൾ വിതരണം ചെയ്തിരുന്നു. കടക്കെണിയിൽ പെട്ടവർക്ക് പണവും.ഇപ്പോൾ ചെയ്യുന്ന സഹായങ്ങൾക്കുള്ള പ്രത്യുപകാരങ്ങൾ എന്ന നിലയിൽ ഭാവിയിൽ ഇരട്ടി പണവും, മാഫിയകൾക്ക് പ്രിയങ്കരനായ വ്യക്തിക്ക് വോട്ട് ചെയ്യിക്കലും, പലിശയുടെ പേരും പറഞ്ഞ് നിസ്സാര വലിയ സ്ഥാപനങ്ങൾ കൈവശപ്പെടുത്തലും അടക്കം പലതും സാവധാനം ജനങ്ങളിൽ നിന്നും മാഫിയ വസൂലാക്കും. ഒരിക്കൽ മാഫിയയുടെ ഉപകാരങ്ങൾ സ്വീകരിച്ചവർക്ക് മാഫിയ നിർദ്ദേശിക്കുന്ന കാര്യങ്ങൾ നിഷേധിക്കാൻ കഴിയാതെയാവും. ആ നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങികൊണ്ടിരിക്കുന്നത്.
ലോക്ക് ഡൗൺ കാലമായത് കൊണ്ട് തന്നെ ഇറ്റലിയിലെ കുടുബങ്ങളെയെല്ലാം പട്ടിണി ബാധിച്ചു കഴിഞ്ഞു.ഈ അവസ്ഥയിൽ ഇവരിൽ നിന്നും കൂടുതൽ സഹായങ്ങൾ ജനങ്ങൾ സ്വീകരിച്ചു തുടങ്ങിയാൽ പിന്നീട് സംഭവിക്കാൻ പോകുന്ന കാര്യങ്ങളൊന്നും ഇറ്റലിയിലെ ജനങ്ങൾക്കും സർക്കാരിനും ഒരിക്കലും ഹിതകരമായിരിക്കില്ല. സർക്കാർ സഹായങ്ങൾ ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുമ്പോൾ, കടക്കെണിയിൽ പെട്ട് ഉഴലുന്ന സാധാരണ കുടുംബങ്ങൾക്കും ഇടത്തരം കച്ചവടക്കാർക്കും മാഫിയയെ ആശ്രയിക്കാതെ വേറെ നിവൃത്തിയില്ല എന്നതും വേദനിപ്പിക്കുന്ന സത്യമാണ്.













Discussion about this post