വിശാഖപട്ടണത്ത് എൽജി പോളിമറിൽ വീണ്ടും വിഷ വാതക ചോർച്ച. ഇന്നലെ രാവിലെ ഉണ്ടായ ചോർച്ച അടക്കാൻ പരിശ്രമിക്കുന്നതിനിടെ, രാത്രിയോടെയാണ് വീണ്ടും ചോർച്ച ഉണ്ടായത്. സംഭവത്തെതുടർന്ന് മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള സർവ്വരെയും ദുരന്തനിവാരണസേനാ പ്രവർത്തകർ ഒഴിപ്പിച്ചു.
വിശാഖപട്ടണത്ത് ഉണ്ടായ വിഷബാധ ചോർച്ചയിൽ ഇതുവരെയുള്ള കണക്കനുസരിച്ച് 11 പേർ കൊല്ലപ്പെട്ടു.പുലർച്ചെ മൂന്നു മണിയോടെ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന എൽജി പോളിമർ പ്ലാന്റിലാണ് വിഷവാതക ചോർച്ചയുണ്ടായത്.ലോക്ഡൗൺ മൂലം കെട്ടിക്കിടന്ന അസംസ്കൃത വസ്തുക്കൾക്ക് രാസപരിവർത്തനം സംഭവിച്ചതാണ് ചോർച്ച ഉണ്ടാവാൻ കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം.
Discussion about this post