ഡൽഹി: കൊവിഡ് വ്യാപനത്തിനെതിരെ പോരാടുന്ന പൊലീസുകാർക്ക് ആദരമർപ്പിച്ച് ബിജെപി എം പി ഗൗതം ഗംഭീർ. ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ച പൊലീസ് കോൺസ്റ്റബിൾ അമിത് കുമാറിന്റെ മകനെ സ്വന്തം മകനേപ്പോലെ സംരക്ഷിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
‘അമിത് കുമാറിന്റെ മൂന്നു വയസ്സുകാരൻ മകന്റെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ളവയുടെ ഉത്തരവാദിത്തം ഗൗതം ഗംഭീർ ഫൗണ്ടേഷൻ ഏറ്റെടുക്കും. പൊലീസ് സംവിധാനത്തിനെതിരെ സ്ഥിരമായി ആക്ഷേപമുന്നയിക്കുന്നവർ കോൺസ്റ്റബിൾ അമിത് ജീയുടെ ജീവത്യാഗം ഓർക്കണം. കോവിഡ് 19നെതിരായ പ്രതിരോധത്തിനിടെയാണ് അതേ രോഗം ബാധിച്ച് അദ്ദേഹം മരിച്ചത്. അദ്ദേഹത്തെ സംബന്ധിച്ച് കർമ്മ മേഖലയായിരുന്നു മുഖ്യം. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു’. ഗംഭീർ ട്വീറ്റ് ചെയ്തു.
All those who have grievances against the Police should think about Ct Amit ji’s sacrifice. He died of COVID in the line of duty because for him service was supreme. My condolences with the family. @DelhiPolice #CoronaWarriors
— Gautam Gambhir (Modi Ka Parivar) (@GautamGambhir) May 7, 2020
ഹരിയാനയിലെ സോനിപത് സ്വദേശിയായ 31കാരനായ അമിത് കുമാറിന് ഭാര്യയും മൂന്നു വയസ്സുള്ള മകനുമാണുള്ളത്. വടക്കു–പടിഞ്ഞാറൻ ഡൽഹിയിലെ ഭാരത് നഗർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന അമിത് കുമാർ ഗാന്ധിനഗറിൽ സുഹൃത്തിനോടൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
കൊവിഡ് ലക്ഷണങ്ങൾ പ്രകടമാക്കിയിരുന്നതിനാൽ അമിത് കുമാറിന് ഡൽഹിയിലെ ചില ആശുപത്രികൾ ചികിത്സ നിഷേധിച്ചിരുന്നതായി ആരോപണമുണ്ട്. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹം മരണമടഞ്ഞത്. ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ പൊലീസുകാരനാണ് അമിത് കുമാർ. തിങ്കളാഴ്ച ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അമിത് കുമാർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. ശ്വാസതടസ്സമുണ്ടായതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ആശുപത്രിയിൽ ആക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഈ പശ്ചാത്തലത്തിൽ ആശുപത്രികൾക്കെതിരെയും ഡൽഹി സർക്കാരിനെതിരെയും ഗൗതം ഗംഭീർ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. ഭരണകൂടമാണ് അമിത് കുമാറിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ഗംഭീർ പറഞ്ഞു.
The administration failed him.
The system failed him.
Delhi failed him.We can't bring Constable Amit back, but I assure that I will look after his child like my own. GGF will take care of his complete education. #DelhiFailedAmit #CoronaWarriorsIndia
— Gautam Gambhir (Modi Ka Parivar) (@GautamGambhir) May 7, 2020
Discussion about this post