കോവിഡ്-19 രോഗത്തെ പ്രതിരോധിക്കാനുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങൾ വൻതോതിൽ നിർമ്മിക്കാൻ തയ്യാറെടുത്തു ഇന്ത്യൻ നാവികസേന.
നാവികസേനയുടെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത പി.പി.ഇ ഉന്നത നിലവാരം പുലർത്തുന്നതാണ് അധികൃതർ സാക്ഷ്യപ്പെടുത്തിയ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചത്.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയുടെ ഉപവിഭാഗമായ ഐ.എൻ.എം.എ.എസ് ആണ് പി.പി.ഇയുടെ ഗുണനിലവാര പരിശോധന നടത്തിയത്. ഐ.എസ്.ഒ നിഷ്കർഷിക്കുന്ന ഗുണ നിലവാരം പുലർത്തുന്ന പി.പി.ഇ ഉടൻ തന്നെ വ്യവസായ അടിസ്ഥാനത്തിൽ നിർമിച്ചു തുടങ്ങും.












