ന്യൂഡൽഹി : സാമൂഹിക അകലമെന്ന പദം നിരോധിക്കണമെന്ന ആവശ്യവുമായി കോടതിയിൽ ഷക്കീൽ ഖുറേഷി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.ഷക്കീൽ ഖുറേഷിക്ക് വേണ്ടി അഡ്വ :എസ് ബി ദേശ്മുഖ് വെള്ളിയാഴ്ച സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. കോടതിയുടെ സമയം വെറുതെ കളഞ്ഞതിന് ഖുറേഷിക്കെതിരെ 10,000 രൂപ പിഴയും പരമോന്നത കോടതി ചുമത്തിയിട്ടുണ്ട്.
സാമൂഹിക അകലമെന്ന പദം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിവേചനമാണെന്നും ആയതിനാൽ ആ വാക്ക് നിരോധിക്കണമെന്ന ആവശ്യവുമായാണ് ഖുറേഷി കോടതിയെ സമീപിച്ചത്. സാമൂഹിക അകലമെന്ന വാക്കിനു പകരം ശാരീരിക അകലമെന്ന വാക്കുപയോഗിക്കണം എന്നായിരുന്നു ദേശ്മുഖിന്റെ വാദം.എന്നാൽ, കോടതി ഈ ഹർജി തള്ളികളയുകയും കോടതിയുടെ വിലപ്പെട്ട സമയം നഷ്ട്ടപ്പെടുത്തിയതിന് 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.അനാവശ്യ ഹർജി കളുമായി സമയം കളയുന്നവർക്കെതിരെ സുപ്രീംകോടതി കടുത്ത നടപടിയാണ് ഈയിടെയായി സ്വീകരിക്കുന്നത്.
Discussion about this post