കോവിഡ് -19 മഹാന്മാരുടെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളത്തിലെ മദ്യ വില കൂട്ടാൻ ശുപാർശ. നികുതി വകുപ്പാണ് മദ്യത്തിന്റെ നികുതി 10 മുതൽ 35 ശതമാനം വരെ കൂട്ടാൻ ശുപാർശയുമായി രംഗത്തെത്തിയിരിക്കുന്നത്. ലോക്ഡൗൺ കഴിയുന്നതിലൂടെ വർദ്ധനവ് നടപ്പിൽവരുത്താനായി വിൽപ്പന നികുതി നിയമത്തിൽ മാറ്റം വരുത്തി ഓർഡിനൻസ് ഇറക്കാനാണ് ശുപാർശ.
കെയ്സ് അടിസ്ഥാനമാക്കിയുള്ള നികുതി നിർണയ രീതിയാണ് മദ്യത്തിന്.400 രൂപ വിലയുള്ള ഒരു കേസിന് 35% നികുതി കൂട്ടും.അതിലും കുറവ് വിലയുള്ള കെയ്സുകൾക്കും ബിയറിനും 10 ശതമാനം വീതമായിരിക്കും നികുതി വർദ്ധിപ്പിക്കുക. പ്രതിസന്ധിയെ തുടർന്ന് ആന്ധ്രപ്രദേശ്, യുപി, ഡൽഹി തുടങ്ങി പല സംസ്ഥാനങ്ങളിലും മദ്യവില കൂട്ടിയിരുന്നു.
Discussion about this post