കോവിഡ് മഹാമാരിയിൽ നിലതെറ്റി അമേരിക്ക.പ്രതിസന്ധിയെ തുടർന്ന് അമേരിക്കയിലെ തൊഴിലില്ലായ്മാ നിരക്ക് പത്ത് ശതമാനത്തിൽ നിന്നും 14.7 ശതമാനത്തിലേക്ക് വർധിച്ചു.1929ലെ മഹാ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് യുഎസ് ഇപ്പോൾ കടന്നു പോകുന്നത്.അമേരിക്കയിലെ എല്ലാ മേഖലകളിലും തൊഴിലില്ലായ്മ അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. തൊഴിലില്ലായ്മാ നിരക്കിലെ വർധനവിനെക്കുറിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത് യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകമൊട്ടാകെ പടർന്നു പിടിച്ച കോവിഡ്-19 മഹാമാരി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് അമേരിക്കയെയാണ്.13 ലക്ഷത്തിലധികം രോഗബാധിതരുള്ള അമേരിക്കയിൽ കോവിഡ് രോഗബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം എൺപതിനായിരത്തോടടുക്കുകയാണ്.
Discussion about this post