സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ആരാധനാലയങ്ങളുടെ പണമെന്തിനെന്ന് നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ നടപടിയില്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗോകുൽ.
” മുസ്ലിം പള്ളി ആയാലും, അമ്പലം ആയാലും, ക്രിസ്ത്യന്‍ പള്ളി ആയാലും ഇത് തെറ്റാണ്. അതിരിക്കട്ടെ പള്ളികളില്‍ നിന്നും മോസ്ക്കുകളില്‍ സര്‍ക്കാര്‍ പണം സ്വീകരിച്ചോ.??” ഗോകുല്‍ സുരേഷ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഇങ്ങനെ കുറിച്ചു.
ഗോകുല്‍ സുരേഷിന്റെ ഈ പ്രതികരണത്തെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചു കൊണ്ടും നിരവധി ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പിതാവ് സുരേഷ് ഗോപിയെ താരതമ്യപ്പെടുത്തി കൊണ്ടാണ് നിരവധി ആളുകള്‍ തങ്ങളുടെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
Discussion about this post