ഡല്‍ഹി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹിയില്‍ പഠന സൗകര്യം ഒരുക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തുന്നതുവരെ പഠനം നടത്താന്‍ ഡല്‍ഹിയില്‍ താല്‍ക്കാലിക സൗകര്യമേര്‍പ്പെടുത്താമെന്ന് കെജ്‌രിവാള്‍ ട്വിറ്ററില്‍ അറിയിച്ചു.
നടന്‍ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം നടത്തുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്ത അഞ്ചു വിദ്യാര്‍ഥികളെ ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ഇതിനെത്തുടര്‍ന്ന് 17 വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.
Discussion about this post