ഡൽഹി : ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.3,277 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 62, 939 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 127 പേരാണ് രോഗബാധയേറ്റ് മരിച്ചത്.അതോടെ രാജ്യത്തു കൊറോണ ബാധിച്ചു മരിച്ചവരുടെ ആകെയെണ്ണം 2,109 ആയി.
മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലും അധികമാണ്.ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ 1, 165 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു.ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയിൽ രോഗം ബാധിച്ചു മരിച്ചത് 779 പേരാണ്.അതേ സമയം, രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗുജറാത്തിൽ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 472 ആണ്.7, 797 പേർക്കാണ് ഇതുവരെ ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.












