സിക്കിം അതിർത്തിയിൽ ഇന്ത്യ-ചൈന പട്ടാളക്കാർക്കിടയിൽ ശനിയാഴ്ച സംഘർഷം പൊട്ടിപ്പുറപ്പെട്ടു.ചെറിയ ഏറ്റുമുട്ടലുണ്ടായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഘർഷത്തിൽ 7 ചൈനീസ് പട്ടാളക്കാർക്കും 4 ഇന്ത്യൻ പട്ടാളക്കാർക്കും പരിക്കേറ്റു. വളരെ രോഷാകുലരായാണ് രണ്ട് വിഭാഗത്തിലുള്ള സൈനികരും പെരുമാറിയത്. സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പ്രശ്നം പറഞ്ഞു തീർത്തതിനെ തുടർന്ന് സൈനികർ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
അയ്യായിരം മീറ്ററിലധികം ഉയരമുള്ള ഉത്തര സിക്കിമിലെ നാക്കു ലാ സെക്ടറിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.നൂറ്റമ്പതോളം സൈനികരാണ് പരസ്പരം ഏറ്റുമുട്ടിയത്.പ്രശ്നം പറഞ്ഞു തീർത്തതിന് ശേഷമാണ് പോരാട്ടം അവസാനിപ്പിച്ചതെങ്കിലും സംഘർഷത്തിന് കാരണമായ പ്രശ്നത്തിന് ഇത് വരെ പരിഹാരം കണ്ടിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.പ്രോട്ടോകോൾ അനുസരിച്ച് ഇന്ത്യയും ചൈനയും പ്രശ്നം പിന്നീട് പരിഹരിക്കുമെന്ന് സൈന്യത്തിന്റെ ഉന്നതതല ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post