ന്യൂഡൽഹി : ഒരുപാട് ആശങ്കകൾക്കൊടുവിൽ പശ്ചിമ ബംഗാളിലേക്ക് ട്രെയിനുകൾക്ക് പ്രവേശനാനുമതി നൽകി മമത ബാനർജി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പശ്ചിമ ബംഗാളിലെ നിരവധി ആളുകളാണ് കുടുങ്ങി കിടക്കുന്നത്.ബംഗാളികളെ തിരിച്ചെത്തിക്കാൻ വേണ്ടിയുള്ള ട്രെയിനിന് സംസ്ഥാനം ഇത്രയും കാലം പ്രവേശനാനുമതി നൽകിയിരുന്നില്ല.കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ശക്തമായ വാക് പോരാട്ടങ്ങൾക്കൊടുവിലാണ് ഈ കാര്യത്തിൽ ഒരു തീരുമാനമുണ്ടായത്.
ആകെ എട്ട് ട്രെയിനുകളാണ് സംസ്ഥാനത്തേക്ക് അനുവദിച്ചിട്ടുള്ളത്. കർണാടകയിൽ നിന്നും 3 ട്രെയിനുകളും പഞ്ചാബിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായി രണ്ട് വീതം ട്രെയിനുകളും തെലുങ്കാനയിൽ നിന്നും ഒരു ട്രെയിനും അടുത്ത ദിവസങ്ങളിലായി പശ്ചിമ ബംഗാളിലേക്കെത്തും.ട്രെയിനിന് സംസ്ഥാനം അനുമതി നൽകാത്തതിനെതിരെ മമതയ്ക്ക് കത്തയച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ബംഗാൾ സർക്കാർ ട്രെയിനുകൾക്ക് പ്രവേശന അനുമതി നൽകിയത്.
Discussion about this post