വോട്ട് ചെയ്യാത്തതിനാൽ തങ്ങൾക്ക് റേഷൻ നൽകുന്നില്ലെന്ന് ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാന്റെ മണ്ഡലത്തിലെ ജനങ്ങൾ.ഖാന്റെ മണ്ഡലത്തിലെ സരിത വിഹാർ പ്രദേശത്തെ യുവതിയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.റേഷൻ വിതരണം ചെയ്യുന്നവരിൽ നിന്നും തങ്ങൾ സരിത വിഹാറിൽ നിന്നാണ് എന്നറിഞ്ഞപ്പോൾ വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് വീഡിയോയിൽ യുവതി പറയുന്നു
.” നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്തില്ല, അതുകൊണ്ട് ഞങ്ങൾ നിങ്ങൾക്ക് റേഷൻ നൽകില്ല” എന്നായിരുന്നു സാധനങ്ങൾ വിതരണം ചെയ്യുന്നവർ സരിതയോട് പറഞ്ഞത്.” മുസ്ലിങ്ങളിൽ പോലും എല്ലാവരും നിങ്ങൾക്ക് വോട്ട് ചെയ്യുന്നില്ലല്ലോ, എന്നിട്ടും നിങ്ങൾ അവർക്ക് റേഷൻ നൽകുന്നുണ്ട്.കുറച്ച് പരിപ്പും, ഉരുളക്കിഴങ്ങും അരിയും ഞങ്ങൾക്കും തരൂ” എന്ന സരിതയുടെ അഭ്യർത്ഥന മാനിക്കാതെ റേഷൻ വിതരണം ചെയ്യുന്നവർ അവരെ ആട്ടിയകറ്റുകയാണ് ചെയ്തത്.ജഗ്ഗി പ്രവിശ്യയിൽ താമസിക്കുന്ന എല്ലാവർക്കും റേഷൻ നിഷേധിക്കപ്പെട്ടുവെന്നും യുവതി പറയുന്നു. റേഷൻ കൂടാതെ മതം നോക്കി പണവും വിതരണം ചെയ്യുന്നുണ്ടെന്നും, ഷഹീൻബാഗ് മേഖലയിലുള്ളവർക്ക് വമ്പിച്ച അളവിലാണ് ധാന്യവും മറ്റു വസ്തുക്കളും നൽകിയതെന്നും മറ്റൊരനുബന്ധ വീഡിയോയിൽ സരിത വിഹാർ നിവാസികൾ വെളിപ്പെടുത്തുന്നു.ഇതിനെതിരെ പരാതിയുമായി ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ജനങ്ങൾ വെളിപ്പെടുത്തി.
यह सरिताविहार के हड्डो मोहल्ला की कहानी है। लॉकडाउन में आजीविका स्थगित होने के कारण लोग परेशान हैं, यह तो सच है पर इनके परेशानी को बढ़ाने का कारण आपको सोचने पर और मजबूर करेगा कि ऐसे समय में भी लोग धर्म और वोट की राजनीति कर रहे हैं @ZeeNews @NIA_India @ArvindKejriwal @narendramodi pic.twitter.com/JvsfA8vhwD
— Rohit Kumar Choudhary (@RohitKumar043) May 10, 2020
Discussion about this post