ജമ്മുകശ്മീരിൽ 4ജി പുനസ്ഥാപിക്കാനുള്ള ഹർജി സുപ്രീം കോടതി തള്ളി. മനുഷ്യാവകാശവും, രാജ്യസുരക്ഷയും ഒരുപോലെ സംരക്ഷിക്കണമെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽനിന്നുള്ള സെക്രട്ടറിമാരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി ഉണ്ടാക്കാൻ ശുപാർശ ചെയ്തു. സംഭവത്തെ കുറിച്ച് വ്യക്തമായി പഠിച്ചശേഷം ഹർജികളിൽ കമ്മിറ്റി തീരുമാനം എടുക്കട്ടെ എന്നായിരുന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.
ഭീകരപ്രവർത്തനങ്ങളും തുടരെയുള്ള അക്രമങ്ങളും കാരണം ജമ്മുകശ്മീരിൽ കർശന നിയന്ത്രണങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല എന്നത് ജമ്മുകശ്മീരിലെ മനുഷ്യാവകാശ പ്രവർത്തകർ എന്നവകാശപ്പെടുന്നവരെ ചൊടിപ്പിച്ചിട്ടുണ്ട്.
Discussion about this post