ഇന്ത്യന്‍ പ്രധാനമന്ത്രിയേയും, ആഭ്യന്തരമന്ത്രിയേയും മുന്നില്‍ കിട്ടിയാല്‍ വെടിവെക്കണമെന്ന അഭിപ്രായത്തെ ഫേസ്ബുക്കില്‍ ലൈക് ചെയ്ത മലയാളിയായ സൈനികന് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. തിരുരങ്ങാടി മെഹ്ബൂബിനെ സൈനിക പോലിസ് അറസ്റ്റ് ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കശ്മീരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
രാജ്യവിരുദ്ധ നിലപാടുകളെ പിന്തുണച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. മോദിയ്ക്കും അമിത് ഷായ്ക്കുമെതിരോ അഭിപ്രായത്തെ പിന്തുണച്ചതിന് പുറമെ സിഎഎ നിയമത്തെയും ഇയാള്‍ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ഏഴ് മൊബൈലുകള്‍ ഇയാളില്‍ പിടിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. വിവിധ പേരുകളില്‍ 11 ഫേസ്ബുക്ക് അക്കൗണ്ടുകളും ഇയാളുടേതായി കണ്ടെത്തി.
രാജ്യവിരുദ്ധ പോസ്റ്റിന് പിന്തുണച്ച ഇയാള്‍ സൈനികനാണെന്നത് ഞെട്ടിക്കുന്നതാണെന്നും, ഇയാള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു. സൈനിക കേന്ദ്രങ്ങളും, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ഇക്കാര്യത്തില്‍ പരാതി ലഭിക്കുകയും ചെയ്തിരുന്നു.ഇയാളുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ടുകളൂം കേന്ദ്ര ഇന്റലിജന്‍സ് പരിശോധിക്കുകയാണ്. തീവ്രവാദ കേസില്‍ ജയിലില്‍ കിടക്കുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ അടക്കം പോസ്റ്ററുകള്‍ മെഹബൂബ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിപോസ്റ്റ് ചെയ്തു പ്രചരിപ്പിച്ചിരുന്നു
Discussion about this post