ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത് 13പേർ. ഇതോടെ, ഡൽഹിയിൽ മരണ സംഖ്യ 86 ആയി.ഡൽഹിയിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം ആളുകൾ മരിക്കുന്നത്. മാത്രമല്ല കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 406 പേർക്ക് പുതിയതായി കോവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്.
ഡൽഹിയിൽ കൊറോണ ബാധിച്ചവരുടെ ആകെയെണ്ണം 7,639 ആയി വർദ്ധിച്ചു. തലസ്ഥാനത്ത് ഇതുവരെ രോഗമുക്തരായത് 2,512 പേരാണ്.5,041 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലുണ്ട്.അതേസമയം, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സംസ്ഥാനത്ത് ഏതൊക്കെ വിധത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തണം എന്നതിനെ സംബന്ധിച്ചു ജനങ്ങളിൽ നിന്നും നിർദേശങ്ങൾ തേടി.ലഭിക്കുന്ന നിർദ്ദേശങ്ങളെല്ലാം വിദഗ്ധരുമായി ചർച്ച ചെയ്യുകയും, ശേഷം ഉചിതമായവ കേന്ദ്രത്തിലേക്ക് അയക്കാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം.ബുധനാഴ്ച വൈകീട്ട് 5 മണിക്കകം, ഡൽഹി സർക്കാർ ഹെൽപ്പ് ലൈൻ നമ്പർ ആയ 1031, വാട്സ്ആപ്പ് 880000722, delhicm.Suggestions@gmail.com എന്നിവ വഴി നിർദ്ദേശങ്ങൾ അയക്കാം.
Discussion about this post