ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കുമെന്നാണ് സൂചന. ഇന്നലെ ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രധാമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്നലെ വീഡിയോ കോണ്ഫറന്സ്റ വഴി ചര്‍ച്ച നടത്തിയിരുന്നു.
മേയ് 17-നാണ് ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം അവസാനിക്കുന്നത്. ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയാല്‍, നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വിളിച്ച യോഗത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഗുരുതരമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളല്ലെങ്കില്‍ അവിടെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും. എന്നാല്‍ റെഡ്, കണ്ടെയ്ന്മെന്റ് സോണുകളില്‍ രാത്രി കര്‍ഫ്യൂവും പൊതുഗതാഗത നിരോധനവും ഉള്‍പ്പടെ തുടരാനാണ് സാധ്യത. മേയ് 15-നകം സോണുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ പട്ടിക കൈമാറാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post