കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊറോണ രോഗികളുടെ എണ്ണം രണ്ടായിരം പിന്നിട്ടു. ഇതുവരെ 2,173 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് മാത്രം 110 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.
രോഗികളുടെ എണ്ണത്തോടൊപ്പം സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഇന്ന് മാത്രം 8 പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ആകെ 126 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 1,364 പേരാണ് കൊറോണയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.
ഇന്ന് സംസ്ഥാനത്ത് നിന്നും 5,007 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 52, 622 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്.
Discussion about this post