കല്‍പ്പറ്റ: വയനാട്ടിലെ ഹോട്ട്സ്പോട്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്ന്. നെന്മേനി പഞ്ചായത്തിലെ അമ്മായിപാലത്താണ് ഇന്നലെ വൈകീട്ട് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്ന് നടത്തിയത്.
സംഭവത്തില്‍ 20 പേര്‍ക്കെതിരെ അമ്പലവയല്‍ പൊലീസ് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു.
തമിഴ്നാട്ടിലെ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്നതിനെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ക്കും ചെറുമകള്‍ക്കും കൊറോണ സ്ഥിരീകരിച്ചതോടെയാണ് നെന്മേനി പഞ്ചായത്തിനെ ഹോട്ട്സ്പോട്ടായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.
Discussion about this post