പണമില്ലാത്തതിനാൽ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ അവകാശം നിഷേധിക്കരുതെന്ന് കർണാടക ഹൈക്കോടതി.കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ റെയിൽവേ നടത്തുന്ന ശ്രമിക് ട്രെയിൻ സർവീസുകളിൽ ടിക്കറ്റെടുക്കാൻ പണമില്ലാതെ ഒരുപാടുപേർ ബുദ്ധിമുട്ടുന്നുണ്ട്.പണമില്ലാത്തതു കൊണ്ട് നാട്ടിലേക്ക് മടങ്ങാനുള്ള അവരുടെ ആവശ്യം നിരാകരിക്കപ്പെടരുത് എന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളോട്, ഇത്തരം അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഏറ്റവും പെട്ടെന്ന് നടപ്പിൽ വരുത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു.
Discussion about this post