ന്യൂഡൽഹി : വിദേശ പഠനമാഗ്രഹിച്ചിരുന്ന വിദ്യാർത്ഥികളുടെ സ്വപ്നങ്ങളിൽ കോവിഡ്-19 വ്യാപനം മങ്ങലേൽപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.ലോകം മുഴുവനുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉപരിപഠനത്തിനുള്ള സാധ്യതയെക്കുറിച്ചു പഠനം നടത്തുന്ന ക്വാക്കറേലി സൈമണ്ട്സ് എന്ന ബ്രിട്ടീഷ് കമ്പനിയാണ് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.വിദേശത്തു പോയി പഠിക്കണമെന്ന് തീരുമാനിച്ചിരുന്ന 48 ശതമാനം വിദ്യാർത്ഥികളും കൊറോണയുടെ വ്യാപനം മൂലം തീരുമാനത്തിൽ നിന്നും പിന്മാറാൻ സാധ്യതയുണ്ടെന്ന് തെളിയിക്കുന്നതാണ് സൈമണ്ട്സിന്റെ റിപ്പോർട്ടുകൾ.
കോവിഡ് -19 ലോക രാഷ്ട്രങ്ങളിലെല്ലാം ആഘാതമേൽപ്പിച്ചിട്ടുള്ളതിനാൽ ഇനി മുതൽ വിദേശത്തു പോയി പഠിക്കുമ്പോൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ പഠന ചിലവുകൾ വിദ്യാർത്ഥികൾ വഹിക്കേണ്ടതായി വരും.എസ്ടിഇഎം (സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്,മാത്തമാറ്റിക്സ്) വിഭാഗത്തിൽപ്പെടാത്ത വിദ്യാർത്ഥികളെയായിരിക്കും ഇത് കൂടുതലായും ബാധിക്കുക.എസ്ടിഇഎം വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ ജോലി സാധ്യതകൾ വിദേശ രാജ്യങ്ങൾ വാഗ്ദാനം ചെയ്യുമെങ്കിലും മറ്റു വിഷയങ്ങൾ പഠിച്ച വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യത വളരെ കുറവായിരിക്കും.2,89,000 മരണമുൾപ്പെടെ ലോകത്താകമാനം 4.2 മില്യൺ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Discussion about this post