കൽപ്പറ്റ: വയനാട് ജില്ലയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടത്തിനും പൊലീസിനുമെതിരെ പൊട്ടിത്തെറിച്ച് ഇടത് മുന്നണി കൺവീനർ കെ വി മോഹനൻ. പൊലീസ് അടക്കമുള്ള ജില്ലാ ഭരണകൂടത്തിന്റെ അശ്രദ്ധയാണ് ഇങ്ങനെ സംഭവിച്ചതിന്റെ കാരണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ രേഖപ്പെടുത്തി.
ഇവിടെ ഒരാളിൽ നിന്നാണ് കൂടുതൽ ആളുകൾക്ക് രോഗം വ്യാപിച്ചത്. ജില്ലാ ഭരണകൂടം വാർത്താ സമ്മേളന ജാഡ നടത്തിയത് കൊണ്ട് ജാഗ്രതയാകുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല എന്നാണ് ഇവിടെ തെളിയുന്നത്. ഇപ്പോഴാകാട്ടെ രണ്ട് പൊലീസുകാർ അടക്കം രോഗികളുമാണ്. ലോറി ഡ്രൈവറുടെ ക്ലീനർ പോകാതെ അയാളുടെ മകൻ എങ്ങനെ ലോറിയിൽ പോയി എന്ന ചോദ്യത്തിന് മറുപടി പറയേണ്ടവർ മൗനം ദീക്ഷിക്കുന്നത് ആരെ രക്ഷിക്കാനാണെന്നും കെ വി മോഹനൻ ചോദിക്കുന്നു.
വയനാട് ജില്ലയിൽ കോവിഡ് 19 രോഗത്തിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നത് ദുഖകരമാണ്. ചില മയക്കുമരുന്നുകളുടെ വിപണനവുമായി ബന്ധപ്പെട്ട് മാനന്തവാടിയിലെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നും അതിന്റെ കണ്ണിയാണ് ഈ റൂട്ട് മാപ്പ് കൃത്യമായി നൽകാത്ത രോഗി എന്നും നാട്ടിൽ പാട്ടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
https://www.facebook.com/mohanan.kv.10004/posts/125586932460786
Discussion about this post