മഹാരാഷ്ട്രയിലെ പാൽഘറിൽ, ആൾക്കൂട്ടം സന്യാസിമാരെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിലെ വാദിഭാഗം വക്കീൽ റോഡപകടത്തിൽ കൊല്ലപ്പെട്ടു. ദിഗ്വിജയ് ത്രിവേദിയെന്ന വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലെ വക്കീലാണ് ബുധനാഴ്ച ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്.
മെൻധവാൻ പാലത്തിലെ ഗുജറാത്ത് ലൈനിൽ, കാലത്ത് ഒമ്പതരയോടെയാണ് അപകടമുണ്ടായത്.ത്രിവേദി കോടതിയിലേക്ക് പോകവേ, നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും തെന്നിമാറി കീഴ്മേൽ മറിയുകയായിരുന്നു.കാറോടിച്ചിരുന്ന ത്രിവേദി തൽക്ഷണം മരിച്ചു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു സഹയാത്രികയായ യുവതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Discussion about this post