ലോക വ്യാപാര സംഘടനയുടെ (ഡബ്ലിയു.ടി.ഒ) മേധാവി റോബർട്ടോ അസിവേദോ രാജിവെച്ചു.കോവിഡ്-19 മഹാമാരി സൃഷ്ടിച്ച ആഗോള പ്രതിസന്ധി, ലോക സമ്പദ് വ്യവസ്ഥയേയും വ്യാപാരങ്ങളെയും രൂക്ഷമായി ബാധിച്ച സാഹചര്യത്തിലാണ് രാജി.
വ്യാഴാഴ്ച നടന്ന ലോക വ്യാപാര സംഘടനയിലെ അംഗങ്ങളുടെ യോഗത്തിലാണ് അസിവേദോ രാജി പ്രഖ്യാപിച്ചത്. പുതിയ സംഘടന മേധാവിയെ അടുത്തമാസം തിരഞ്ഞെടുക്കുമെന്ന് ലോകാരോഗ്യ സംഘടന വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Discussion about this post