ഡൽഹി: ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യയുടെ ബഹികരാകാശ ദൗത്യത്തില്‍ പങ്കാളികളാവാം എന്നതാണ് ഈ പദ്ധതിയുടെ മേന്മ. എന്നാല്‍ ഇതിന്മേലുള്ള നിയന്ത്രണം ഐഎസ്ആര്‍ഒയ്ക്ക് ആയിരിക്കും. ഇന്ത്യ നടത്തുന്ന ഉപഗ്രഹ വിക്ഷേപണത്തിലും ഇത്തരത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് പങ്കാളികളാവാനുള്ള അവസരവും ഇതോടെ ലഭിക്കും. സ്വാശ്രയ ഭാരത് പാക്കേജിന്റെ നാലാം ഘട്ട പ്രഖ്യാപനത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
ഐഎസ്ആര്‍ഒയുടെ സൗകര്യങ്ങളും സ്വകാര്യ കമ്പനികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഇതിനെല്ലാം പുറമേ സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച് നയപുറത്തിറക്കുന്നതിനൊപ്പം നിയന്ത്രണ സംവിധാനവും പ്രാബല്യത്തില്‍ വരും.
Discussion about this post