തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. തൃശ്ശൂർ-4, കോഴിക്കോട്-3, പാലക്കാടും മലപ്പുറത്തും രണ്ടു പേർക്ക് വീതവുമാണ് രോഗം പിടിപ്പെട്ടത്. 11 പേരും പുറത്തു നിന്നും വന്നവരാണ്. ഏഴു പേർ വിദേശത്തു നിന്നും വന്നവരാണ്. രണ്ടു പേർ തമിഴ്നാട്ടിൽ നിന്നും രണ്ടു പേർ മഹാരാഷ്ട്രയിൽ നിന്നും ആണ് വന്നത്. 87 പേർ ആണ് നിലവിൽ ചികിത്സയിലുള്ളത്.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 87 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേര് ഇതുവരെ രോഗ മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 55,045 പേരാണ് എത്തിയത്.
Discussion about this post