സൈനിക സേവനത്തിന് ചേരാൻ ആഗ്രഹിക്കുന്നവരെ ‘ഭക്ത്സ്’ എന്ന് പരിഹസിച്ച് ഡെക്കാൻ ക്രോണിക്കിൾ.ഇന്ത്യൻ സൈന്യം മുന്നോട്ടു വച്ച ടൂർ ഓഫ് ഡ്യൂട്ടി പദ്ധതിയെക്കുറിച്ചുള്ള ലേഖനത്തിലെ തലക്കെട്ടിലായിരുന്നു ഈ പരാമർശം.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുകൂലികളെ പ്രതിപക്ഷം പരിഹാസരൂപേണ അഭിസംബോധന ചെയ്യുന്നതാണ് ‘ഭക്ത്സ്’ എന്ന്.എന്നാൽ, സൈനിക സേവനം ചെയ്യാനാഗ്രഹിക്കുന്നവരെ ഒന്നടങ്കം അങ്ങനെ വിളിച്ച് ആക്ഷേപിച്ചു കൊണ്ടായിരുന്നു ഡെക്കാൻ ക്രോണിക്കിളിന്റെ വാർത്തയുടെ തലക്കെട്ട്.”എന്നാലങ്ങനെ ‘ഭക്ത്സ്’, ഇത് നിങ്ങളുടെ സൈന്യത്തിൽ ചേരാനുള്ള അവസരം” എന്നായിരുന്നു ഡെക്കാൻ ക്രോണിക്കിൾ വാർത്തയുടെ തലക്കെട്ട് പ്രസിദ്ധീകരിച്ചത്.
എന്നാൽ, നിമിഷനേരം കൊണ്ട് സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധം കൊണ്ട് ജനങ്ങൾ ഇളകിമറിഞ്ഞു. രാജ്യത്തിനോട് ഭക്തിയുള്ളവർ മാത്രമേ സൈനിക സേവനത്തിന് സജ്ജരാകൂ എന്നും, എന്ത് ധൈര്യത്തിലാണ് രാഷ്ട്രസേവനം ഇഷ്ടപ്പെടുന്നവരെ പരിഹസിച്ചതെന്നും സോഷ്യൽ മീഡിയ തിരിച്ചുചോദിച്ചു.രാഷ്ട്രത്തെ സ്നേഹിക്കുന്നവരെ ഒന്നടങ്കം പരിഹസിച്ചതിനെതിരെ ജനവികാരം ഇളകിയതോടെ പെട്ടെന്നു തന്നെ അധികൃതർ തലക്കെട്ടിൽ നിന്നും ‘ഭക്ത്സ്’ എന്ന വാക്ക് നീക്കം ചെയ്യുകയായിരുന്നു.
Discussion about this post